ഇരവിപുരം: വടക്കേവിള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബസംഗമവും കോർപ്പറേഷൻ വടക്കേവിള സോണൽ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ് ഫാഷൻ പി.കെ. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. ഗോപാലകൃഷ്ണൻ വിദ്യാഭ്യാസ അവാർഡ് വിതരണവും ട്രാവൻകൂർ മെഡിക്കൽ കോളേജ് സെക്രട്ടറി അബ്ദുൽ സലാം സമ്മാനദാനവും നടത്തി. ഫാസ് സെക്രട്ടറി ഡി. ബാബു, ബി. രമേശ് ബാബു, എൽ. രാജേന്ദ്രൻ, സജിതാ ഷാജഹാൻ, കെ. രഘുനാഥൻ, വിജയലക്ഷ്മിയമ്മ, എ. നാസിമുദ്ദീൻ, കെ. ശിവരാജൻ, സുരേഷ് കുമാർ, സുരേന്ദ്രൻ, രാജേന്ദ്രൻ നായർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.