ചാത്തന്നൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ നടക്കുന്ന സേവന വാരാചരണത്തിന്റെ ഭാഗമായി ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നെടുങ്ങോലം ഗവ. രാമറാവു ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സുരേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് നവീൻകൃഷ്ണ, മുരളി, രാധാകൃഷ്ണൻ, അനിൽകുമാർ പുത്തൻകുളം, മനോജ് പോളച്ചിറ, സൈഗാൾ ചിറക്കര തുടങ്ങിയവർ നേതൃത്വം നൽകി.