navas

ശാസ്താംകോട്ട: ചക്കുവള്ളി കേന്ദ്രമായി ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ എഫർട്ട് ചക്കുവള്ളിയുടെ മൂന്നാമത് വാർഷികവും ഓണാഘോഷവും വിവിധ പരിപടികളോടെ സി.എം ടവറിൽ സമാപിച്ചു. കുട്ടികളുടെ കലാപരിപാടികൾ. വാർഷിക പൊതുയോഗം, ഓണസന്ദേശം തുടങ്ങിയവ നടന്നു. പ്രസിഡന്റ് സുജിത്ത് കൈലാസ് അദ്ധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിൻസിപ്പൽ ഡോ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മത്തായി സുനിൽ, ബൈജു മലനട, നഹ്ന സമീർ, നഫീന സമീർ എന്നിവരെ യോഗത്തിൽ ആദരിച്ചു. എഫർട്ട് ചക്കുവള്ളിയുടെ ഭരണസമിതി ഭാരവാഹികളായി എം.സുൽഫിഖാൻ റാവുത്തർ(പ്രസിഡന്റ്), ബിനു കെ. ചാത്താകുളം, സി.എം. ഷൈജു (വൈസ് പ്രസിഡന്റുമാർ), അർത്തിയിൽ സമീർ(സെക്രട്ടറി), എ.എസ്. ഫിറോസ്, എം. ഷാഹിദ് (ജോ. സെക്രട്ടറിമാർ), സലീം എസ് വട്ടവിള(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ആർ. ബിനും ഉപദേശക സമിതി ചെയർമാനായും മധു സി. ശൂരനാട് വൈസ് ചെയർമാനായി സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കാനും കൂടുതൽ സാമൂഹികക്ഷേമ കാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു