sndp
അഞ്ചൽ ശാഖയിൽ സമാധിദിനാചരണത്തോടനുബന്ധിച്ച് വനിതാസംഘം പ്രസിഡന്റ് ലീലാ യശോധരന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനായോഗം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ചടങ്ങുകൾ ശാഖാ പ്രസിഡന്റ് എസ്. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ലീലാ യശോധരൻ, ബീന, കമ്മിറ്റി അംഗങ്ങളായ മൃദുല, രാജാമണി, സുജാത, തുടങ്ങിയവർ നേതൃത്വം നൽകി. പതിവ് പൂജകൾക്ക് പുറമെ ഗുരുഭാഗവത പാരായണം, ഗുരുപുഷ്പാഞ്ജലി, ഉപവാസം, സമൂഹ പ്രാർത്ഥന പായസ സദ്യ എന്നിവയും നടന്നു.