pathanapuram
കാരാണി ഏലായിൽ നടന്ന കൊയ്ത്ത് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: മേലില പഞ്ചായത്തിലെ കാരാണി ഏലായിൽ തരിശ് കിടന്ന രണ്ടര ഏക്കർ ഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. കൊയ്‌ത്തിന് കുന്നിക്കോട് എ.പി.പി.എം സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കർഷകരും നേതൃത്വം നൽകി. വായ്‌ക്കുരവയുടെയും കൊയ്‌ത്ത് പാട്ടിന്റെയും അകമ്പടിയോടെ നടന്ന വിളവെടുപ്പ് കുട്ടികളിൽ കൗതുകം പകർന്നു. കീടനാശിനികളുടെ പ്രയോഗം ഇല്ലാതെയാണ് മുൻ കൃഷി ഓഫീസർ രാമചന്ദ്രന്റെ നേതൃത്വത്തിൽ കൃഷി നടത്തിയത്.

ശക്തമായ മഴയെ ഉൾപ്പെടെ അതിജീവിച്ച് നടത്തിയ കൃഷിയിൽ നൂറ് മേനി വിളവാണ് ലഭിച്ചത്. ഐ.ൻ.ടി.യു .സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മേലില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ്, ശോഭനകുമാരി, എ.പി.പി.എം സ്കൂൾ മാനേജർ ആർ. പത്മ ഗിരീഷ്, ടി.ആർ. കൃഷ്ണൻ, അദ്ധ്യാപിക മീരാനായർ, ചേത്തടി ശശി, പ്രദീപ് ഗുരുകുലം, ഖാദി രാമകൃഷ്ണപിള്ള, ജയകുമാരി, നവാസ്. തസ്ലീമ, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.