dccc
ജോൺ മത്തായിയുടെ അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ അഡ്വ. അലക്സ്‌ മാത്യു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: അന്തരിച്ച കോൺഗ്രസ്‌ നേതാവ് ജോൺ മത്തായിയുടെ അഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു. ജോൺ മത്തായിയുടെ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം അലക്സ്‌ മാത്യു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ഒ. രാജൻ അദ്ധ്യക്ഷത വഹിച്ചു. റെജിമോൻ വർഗീസ്, പി. ഹരികുമാർ, ശിവശങ്കരപ്പിള്ള,മൈലം ഗണേഷ്, ഷിജു പടിഞ്ഞാറ്റിൻകര, മൈലം റെജി, നരേന്ദ്ര നാഥ്‌, കെ.ജി. അലക്സ്, അന്തമൺ ശ്രീകുമാർ, തുളസീധരൻ പിള്ള, അന്തമൺ പ്രഭാകരൻ പിള്ള എന്നിവർ സംസാരിച്ചു.