പുത്തുർ: കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൂത്തുർ ചന്ത താലൂക്ക്, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ അളന്നുതിട്ടപ്പെടുത്തി. 56 സെന്റ് സ്ഥലമാണ് രേഖകൾ പ്രകാരം ചന്തയ്ക്കുള്ളത്.ഇരുവശങ്ങളിലെ വ്യാപാരികളുടെ ഇറക്കുകൾ ചന്തയിലേക്ക് കയറ്റി വച്ചിരിക്കുകയാണെന്ന് ബോധ്യപ്പെട്ടു.ഇവയെല്ലാം ബോദ്ധ്യപ്പെടുത്തി കല്ലിടുകയും അടയാളങ്ങൾ സ്ഥാപിക്കുകയും ചെയ്തു. താലൂക്ക് സർവേയർമാരായ പ്രദീപ് കുമാർ, ശ്രീലത എന്നിവർ നേതൃത്വം നൽകി. താലൂക്കോഫീസിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ ആരംഭിക്കും.