photo
പെരിനാട് ഗവ. എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് സജ്ജമാക്കിയ ബോക്സിംഗ് അക്കാഡമിയുടെ ഉദ്ഘാടനവേളയിൽ ബോക്സിംഗ് ചാമ്പ്യൻ കെ.സി. ലേഖയോടൊപ്പം മന്ത്രി മേഴ്സിക്കുട്ടിയമ്മ

കുണ്ടറ: ജില്ല പഞ്ചായത്ത് പെരിനാട് ഗവ. എച്ച്.എസ്.എസിൽ സജ്ജമാക്കിയ ബോക്സിംഗ് അക്കാഡമിയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. സ്കൂളിൽ അനുമതി ലഭിച്ചിട്ടും മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നും സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി. ലേഖ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്,​ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരൻ, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, വൈസ് പ്രസിഡന്റ് ശ്രീദേവി, സംസ്ഥാന ബോക്സിംഗ് അസോ. സെക്രട്ടറി സി.ബി. റെജി, ഗ്രാമപഞ്ചായത്ത് അംഗം ഗീതാകുമാരി, പ്രിൻസിപ്പൽ ബീന, ഹെഡ്മിസ്ട്രസ് മിനി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ സ്വാഗതം പറഞ്ഞു.