കൊല്ലം: തട്ടാമല ജ്ഞാനോദയം വായനശാലയിൽ പുതുതായി നിർമ്മിച്ച റീഡിംഗ് റൂം, ഓപ്പൺ സ്റ്റേജ്, നവീകരിച്ച ലൈബ്രറിഹാൾ എന്നിവയുടെ ഉദ്ഘാടനം ഒക്ടോബർ 8ന് നടത്താൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ലൈബ്രറിഹാളിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. കോർപ്പറേഷൻ കൗൺസിലർ സുജ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് സെന്തിൽരാജ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാർ, ജയന്തൻ, ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ എച്ച്. ഖലീലുദ്ദീൻ, തട്ടാമല വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് പ്രസാദ്, പ്രൊഫ. ശശിധരൻ, ബൈജു ഉജ്ജയിനി, രഘുരാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ. ജയകുമാർ സ്വാഗതവും എസ്. പ്രീതിഷ് നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു.