ns
എൻ.എസ് സഹകരണ ആശുപത്രിയിൽ ആരംഭിച്ച ന്യൂമാറ്റിക് ലാബോറട്ടറി ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രനും വൈസ് പ്രസിഡന്റ് എ. മാധവൻപിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ന്യൂമാറ്റിക് പൈപ്പിംഗ് സംവിധാനത്തോടെയുള്ള ജില്ലയിലെ ആദ്യ ക്ലിനിക്കൽ ലബോറട്ടറി എൻ.എസ് സഹകരണ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രനും വൈസ് പ്രസിഡന്റ് എ. മാധവൻപിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

രക്തപരിശോധനാ സാമ്പിളുകൾ എടുത്തയുടൻ തന്നെ ലാബിലെത്തിച്ച് റിസൽട്ട് വേഗത്തിലാക്കാൻ കഴിയുന്ന സംവിധാനമാണ് ന്യൂമാറ്റിക് പൈപ്പ്ലൈൻ. ആശുപത്രിയിലെ ഗ്രൗണ്ട് ഫ്ളോറിലുള്ള സാമ്പിൾ കളക്ഷൻ സെന്ററിൽ നിന്ന് സാമ്പിളുകൾ ഒന്നാം നിലയിലെ ലാബോറട്ടറി പരിശോധനാ മെഷീനിൻ ഒന്നര സെക്കൻഡിനുള്ളിൽ ലഭിക്കും.വികസിത രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഈ സാങ്കേതിക വിദ്യയുള്ളത്.

ആശുപത്രി ഭരണസമിതിയംഗം പി.കെ. ഷിബു, സെക്രട്ടറി ഇൻ ചാർജ് പി. ഷിബു, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ചീഫ് കാർഡിയോളജിസ്റ്റ് ഡോ. റെയ്ച്ചൽ ഡാനിൽ, സീനിയർ സർജർ. ഡോ. വി. മനോജ് എന്നിവർ സംസാരിച്ചു.