കൊല്ലം: അസീസ്സിയ ഡെന്റൽ കോളേജിലെ 2019 ബി. ഡി. എസ് ബാച്ചിന് തുടക്കം കുറിച്ചു. അസീസ്സിയ സ്ഥാപനങ്ങളുടെ ചെയർമാൻ എം. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം കൈവരിച്ച കോളേജിന്റെ യശസ്സ് നിലനിറുത്തണമെന്നും പഠനത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനം ഒരോ വിദ്യാർത്ഥിയും പ്രയോജനപ്പെടുത്തണമെന്ന് ഡോ. ഹാഷിം പറഞ്ഞു. കഠിന പ്രയത്‌നത്തിലൂടെ ഉന്നത വിജയം നേടണമെന്ന് ഡോ. മിധുലാജ് അഭിപ്രായപ്പെട്ടു. ഡോ. കെ. രാധകൃഷ്ണൻ നായർ വിദ്യാർഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസീസ്സിയ മെഡിക്കൽ കോളേജ് ഡയറക്ടറും സർജനുമായ ജനറൽ ഡോ. ഹാഷിം അസീസ്, ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. മിധുലാജ് അസീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. രാധാകൃഷ്ണൻ നായർ, വൈസ് പ്രിൻസിപ്പൽ ഡോ. രതി, മെഡിക്കൽ ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം, ഡോ. മുഹമ്മദ് സലീം. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കൊല്ലം അസീസ്സിയയിൽ ബി. ഡി. എസ് ബാച്ചിന്റെ പ്രവേശന ചടങ്ങ് അസീസ്സിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എം. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യുന്നു