reshmi
രശ്മി ഹാപ്പി ഹോമിന്റെ കരുനാഗപ്പള്ളി ഷോറൂമിൽ നടന്ന ശ്രീനാരായണ ഗുരുസമാധിദിനാചരണം സ്വാമി വേദാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. ശോഭനൻ കുരിക്കശ്ശേരിൽ, ദീപ്തി.എൽ, രവീന്ദ്രൻ രശ്മി എന്നിവർ സമീപം

കൊല്ലം: രശ്മി ഹാപ്പി ഹോമിന്റെ കരുനാഗപ്പള്ളി ഷോറൂമിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം സമുചിതമായി ആചരിച്ചു. മാതാഅമൃതാനന്ദമയി മഠത്തിലെ സ്വാമി

വേദാമൃത ചൈതന്യ ഗുരുദേവ സന്ദേശം നൽകി. 'രശ്മി വിദ്യാജ്യോതിലുൾപ്പെടുത്തി നിർദ്ധനരായ രണ്ട് വിദ്യാർത്ഥികൾക്ക് സൈക്കിൾ, രശ്മി സമാശ്വാസ് പദ്ധതിയിലുൾപ്പെടുത്തി നിർദ്ധനരോഗികൾക്കുള്ള 2000 രൂപ പ്രതിമാസ പെൻഷൻ എന്നിവയും വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ കുരിക്കശ്ശേരിൽ, വാർഡ് കൗൺസിലർ എൽ. ദീപ്തി എന്നിവർ പങ്കെടുത്തു.ഹരിപ്പാട്, കറ്റാനം ബ്രാഞ്ചുകളിലും ഗുരുദേവ അനുസ്മരണവും മധുര വിതരണവും നടന്നു.