കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ വവ്വാക്കാവ് യൂണിറ്റിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വപ്രകാശം വിജയാനന്ദ് മുഖ്യപ്രഭാഷണവും ലേഖാ ബാബുചന്ദ്രൻ അനുഗ്രഹ പ്രഭാഷണവും നടത്തി. മണ്ഡലം സെക്രട്ടറി ആർ. ഹരീഷ്, കേന്ദ്ര കമ്മിറ്റി അംഗം ബി.എൻ. കനകൻ, തയ്യിൽ തുളസി, സജീവ് സൗപർണ്ണിക, മഠത്തിൽ കാരാഴ്മ ശിവരാമൻ, വി. ചന്ദ്രാക്ഷൻ, അമ്പിളി രാജേന്ദ്രൻ തുടങ്ങിയവർ പ്രഭാഷണം നടത്തി.