photo
ജില്ലാ കരാട്ടെ ചാപ്പ്യൻഷിപ്പ്

കരുനാഗപ്പള്ളി : ഷിറ്റൂർയു കരാട്ടെ ഡു ഇന്റർനാഷണൽ സ്‌പോർട്‌സ് കരാട്ടെ അക്കാദമിയുടെ നേതൃത്വത്തിൽ ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സി.പി. സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. രഘുകുമാർ മുഖ്യാതിഥിയായി.

എസ്. അനിൽകുമാർ, വി. ശശിധരൻ, കരയോഗം പ്രസിഡന്റ് പി. സതീന്ദ്രൻ, ജി.കെ. പ്രദീപ്, ആർ. രാജപ്രിയൻ, ബി. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.