കൊല്ലം: നിരന്തര അക്രമങ്ങളിലൂടെ എസ്.എൻ കോളേജിന്റെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കുന്ന എസ്.എഫ്.ഐയെ പ്രതിരോധിക്കാൻ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ ഒന്നാകെ തെരുവിലിറങ്ങി. എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് രൂപീകരിച്ച എസ്.എൻ കോളേജ് സംരക്ഷണ സമിതി നടത്തിയ മാർച്ചിൽ ജില്ലയിലെ യോഗ നേതൃനിരയാകെ അണിനിരന്നു. എസ്.എൻ ട്രസ്റ്റ് ട്രഷററും കോളേജ് സംരക്ഷണ സമിതി ചെയർമാനുമായ ഡോ.ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റും കോളേജ് സംരക്ഷണ സമിതി കൺവീനറുമായ മോഹൻ ശങ്കർ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ്, മുൻ കൗൺസിലർ അഡ്വ. പി.സജീവ്ബാബു, അഡ്വ.രാജീവ് കുഞ്ഞുകൃഷ്‌ണൻ, ആനേപ്പിൽ എ.ഡി.രമേഷ്, മഹിമ അശോകൻ, പുണർതം പ്രദീപ്, ജി.ഡി.രാഖേഷ്, ബി.പ്രതാപൻ, നേതാജി ബി.രാജേന്ദ്രൻ, അഡ്വ.എസ്.ഷേണാജി, എസ്.സുവർണകുമാർ, എസ്.സുരേഷ്ബാബു, എം.സജീവ്, ഇരവിപുരം സജീവൻ, ജി.രാജ്മോഹൻ, രഞ്ജിത്ത് രവീന്ദ്രൻ, ഡോ.എസ്.സുലേഖ, ഷീലാ നളിനാക്ഷൻ, കുമാരി രാജേന്ദ്രൻ, ഡോ.മേഴ്സി ബാലചന്ദ്രൻ, പ്രമോദ് കണ്ണൻ, റജിമോൻ, എസ്. ശ്രീകുമാർ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, കെ.ജെ.പ്രസേനൻ, ശോഭനൻ, കള്ളേത്ത് ഗോപി, രാജേന്ദ്രൻ കുന്നയിൽ, ചന്ദ്രൻ ചങ്ങൻകുളങ്ങര,സലിംകുമാർ ഓച്ചിറ, കമലൻ തൊടിയൂർ, വനിതാ സംഘം ഭാരവാഹികളായ മധുകുമാരി, മണിയമ്മ, സ്‌മിത, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി.മധുസൂദനൻ, ബോർഡംഗങ്ങളായ അഡ്വ.എൻ.രവീന്ദ്രൻ, അഡ്വ.പി.അരുൾ, കൗൺസിലർമാരായ വി.അനിൽകുമാർ, ചിരട്ടക്കോണം സുരേഷ്, പി.സുന്ദരേശൻ, സി.ശശിധരൻ, കെ.രാധാകൃഷ്‌ണൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ, വൈസ് പ്രസിഡന്റ് ഡി.സജീവ്, കൗൺസിലർമാരായ ആർ.അനിൽകുമാർ, ചിത്രാംഗദൻ, രാധാകൃഷ്‌ണൻ, പ്രശാന്ത്, സജീവ്, ശോഭനാ ശിവാനന്ദൻ, കെ.എസ്.സുഗതൻ, സോമരാജൻ, കുണ്ടറയിൽ നിന്ന് കാവേരി രാമചന്ദ്രൻ, ഷാജി, അഡ്വ.നീരാവിൽ അനിൽകുമാർ, ശ്യാമളാ ഭാസി, നകുലരാജൻ, കാവിള അനിൽകുമാർ,ഷിബു വൈഷ്‌ണവ്, അനിൽകുമാർ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്‌ജയൻ, സെക്രട്ടറി അനീഷ് കാരയിൽ, ശശിബാബു, കെ.സുധാകരൻ, ശ്രീകുമാർ, ഗണേഷറാവു, വനിതാ സംഘം ഭാരവാഹികളായ അക്ഷര സുരേഷ്, വൽസല തുടങ്ങിയവർ പങ്കെടുത്തു.