sn-poly-
കൊട്ടിയം ശ്രീനാരായണാ പോളിടെക്‌നികിൽ നടന്ന എൻ.സി.സി ഐ.ജി.സി (സി.എ.ടി.സി) ക്യാമ്പിൽ പങ്കെടുത്തവർ

കൊല്ലം : എൻ.സി.സി. കൊല്ലം ഗ്രൂപ്പിന്റെ അധീനതയിലുള്ള 7 കേരളാ ബറ്റാലിയന്റെ നേതൃത്വത്തിൽ കൊട്ടിയം ശ്രീനാരായണാ പോളിടെക്‌നിക് കോളേജിൽ 10 ദിവസത്തെ ഗ്രൂപ്പ് ലെവൽ മത്സരത്തിനു വേണ്ടിയുള്ള സെലക്ഷനും ട്രെയിനിംഗ് ക്യാമ്പും തുടങ്ങി. ഈ മാസം 28ന് സമാപിക്കും.

ഉദ്ഘാടനം പ്രിൻസിപ്പൽ വി.അജിത്തിന്റെ സാന്നിദ്ധ്യത്തിൽ കേണൽ. എം. എൽ. ശർമ്മ (കമാൻഡിംഗ് ഓഫീസർ , 7 കേരളാ ബറ്റാലിയൻ) നിർവഹിച്ചു.

ഡ്രിൽ, കലാപരിപാടികൾ, ഫയറിംഗ് , ബെസ്റ്റ് കേഡറ്റ് തുടങ്ങിയവയ്ക്കു വേണ്ടിയുള്ള ട്രെയിനിംഗും സെലക്ഷനും നടത്തും. കേഡറ്റുകളെ വരുന്ന റിപ്പബ്ലിക്ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.