ശാസ്താംകോട്ട:ശൂരനാട് കുമരഞ്ചിറയിൽ ഫാർമസിയുടെ മറവിൽ വ്യാജ അരിഷ്ട വിൽപ്പന നടത്തിയയാൾ പിടിയിൽ. ശൂരനാട് തെക്ക് കിടങ്ങയം മഠത്തിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ അശോക് കുമാറാണ് (55) ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് ചില്ലറ വിൽപനക്കായി സൂക്ഷിച്ചിരുന്ന 450 മില്ലി ലിറ്റർ വീതമുള്ള 45 കുപ്പി അശോകാരിഷ്ടവും 35 കുപ്പി അമൃതാരിഷ്ടവും കണ്ടെടുത്തു. ശൂരനാട് എസ്.ഐ ശ്രീജിത്ത്, എസ്.സി.പി. ഒ മാരായ സുരേഷ്ബാബു, വിനയൻ, സുൽഫി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.