pathanapuram
മാഗി

പത്തനാപുരം: ഇരുവൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പത്തനാപുരം മഞ്ചള്ളൂർ കെ.ആർ. ഭവനിൽ മഞ്ചളളൂർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി പി.കെ രാജൻ - സുധ ദമ്പതികളുടെ മകൾ മാഗിയാണ് (26) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. മാഗിയുടെ വിവാഹം കമുകും ചേരി സ്വദേശിയായ യുവാവുമായി ഉറപ്പിച്ചിരുന്നതാണ് . നവംബറിൽ കതിർമണ്ഡപത്തിലേക്ക് കയറേണ്ടിയിരുന്ന മകളുടെ അപ്രതീക്ഷിത രോഗം കുടുംബത്തിന്റെയും നാടിന്റെയും വേദനയാകുകയാണ്. പത്തനാപുരത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കണ്ണിനുണ്ടായ ചുവപ്പും തടിപ്പും എന്തിന്റെ ലക്ഷണമെന്നറിയാനുള്ള പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന യാഥാർത്ഥ്യം അറിയുന്നത്. ജീവൻ നിലനിർത്തണമെങ്കിൽ (എ) പോസിറ്റീവ് ഗ്രൂപ്പിലുള്ള വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മാതാവ് സുധ വ്യക്ക നല്കാൻ തയ്യാറാണ് . എന്നാൽ

കൂലിപ്പണിക്കാരനായ പിതാവും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവും,തൊഴിൽ രഹിതനായ സഹോദരനും വിധി ഏല്‍പ്പിച്ച പ്രഹരത്തിന് മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസിന് തന്നെ നല്ല തുക വേണം.

വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മാത്രമായി 30 ലക്ഷത്തോളം രൂപ വേണ്ടിവരും. നാട്ടുകാരുടെ സഹകരണത്തോടെ മാഗിയുടെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിച്ചിട്ടുണ്ട്.

മാഗിയുടെ പിതാവ് രാജന്റെ പേരിൽ കാനറാ ബാങ്ക് പിടവൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി.

പി.കെ രാജൻ,

അക്കൗണ്ട് നമ്പർ: 1037101021000,

IFSC കോഡ്.CNRB 0001037.

ഫോൺ: 8281235269, 9946845685.