photo
മുഖത്തല ഗ്രാമപഞ്ചായത്തിലെ മാതൃകാ പച്ചക്കറിത്തോട്ട നിർമ്മാണവും പച്ചക്കറി കൃഷി പരിശീലനവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ജലജാ ഗോപൻ, ജയകുമാരി, സിന്ദുഗോപൻ എന്നിവർ സമീപം

കുണ്ടറ: മഹിളാ കിസാൻ ശാക്തീകരണ പരിയോജന പദ്ധതി പ്രകാരം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് കാമ്പിക്കട വാർഡിൽ മാതൃകാ പച്ചക്കറിത്തോട്ട നിർമ്മാണവും പച്ചക്കറി കൃഷി പരിശീലനവും ആരംഭിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാഗോപൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയകുമാരി മുഖ്യപ്രഭാഷണം നടത്തി.

ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സുജാതാ മോഹൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് മാത്യു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സിന്ദുഗോപൻ, ഷൈല മധു, ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമണി, വരദരാജൻ പിള്ള, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജനി, അനിൽകുമാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ജോർജ് അലോഷ്യസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തിസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഗോപകുമാർ സ്വാഗതം പറഞ്ഞു.