എഴുകോൺ: പക്ഷാഘാതം വന്ന് തളർന്ന രോഗിക്ക് എഴുകോൺ ജനമൈത്രി പൊലീസ് വീൽചെയർ വാങ്ങി നൽകി. അറുപറകോണം വർക്കലവിള വീട്ടിൽ ശിവപ്രസാദിനാണ് വീൽ ചെയർ നൽകിയത്. സി.ഐ ശിവപ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ വീൽ ചെയർ കൈമാറി. എസ്.ഐ ബാബു കുറുപ്പ്, ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ സജി, സി.പി.ഒ ബിജുകുമാർ, എസ്.സി.പി.ഒ ബിനു ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.