കൊല്ലം: പേരൂർ കുറ്റിച്ചിറ കനകശ്രീയിൽ റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ ഗിരികുമാർ (മുത്തുണ്ണി, 60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. സി.പി.ഐ കൊറ്റങ്കര ലോക്കൽ കമ്മിറ്റി അംഗം, ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുൻ സോണൽ സെക്രട്ടറി, പേരൂർ 1618-ാം നമ്പർ അംബികവിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽ. കനകമണി. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ. മരുമക്കൾ: രാഹുൽ.ജി.പിള്ള (മാവേലിക്കര), എം.എസ്. സന്ദീപ് (കരൂർ വൈശ്യ ബാങ്ക്).