school
പാരിപ്പള്ളി അമൃത സ്കൂളിലെ വിദ്യാർത്ഥികൾ ചാത്തന്നൂർ കരുണാലയത്തിലെ അന്തേവാസികൾക്കൊപ്പം കലാപരിപാടികളിൽ പങ്കെടുത്തപ്പോൾ

ചാത്തന്നൂർ: പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീമിന്റെ അൻപതാം വാർഷികാചരണം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് തലത്തിൽ രണ്ടുതവണ മികച്ച കർഷകനുള്ള അവാർഡ് നേടിയ ഭാസ്കരപിള്ള, പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി മികച്ച രീതിയിൽ കൃഷി നടത്തുന്ന രാമചന്ദ്രൻ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ വർഷത്തെ മികച്ച എൻ.എസ്.എസ് വോളന്റിയർ പുരസ്ക്കാരം വി.എസ്. സുനികുമാറിന് നൽകി. ഗ്രാമപഞ്ചായത്ത്‌ അംഗം ഷൈല അശോക്, സ്കൂൾ പ്രിസിപ്പൽ ഗിരിജകുമാരി, ഹെഡ്മിസ്ട്രസ് ലത, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, മോഹനനുണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എൻ.എസ്.എസ് ലീഡർ വേദവ്യാസ സ്വാഗതം പറഞ്ഞു.

തുടർന്ന് വോളന്റിയർമാർ ചാത്തന്നൂർ കരുണാലയം സന്ദർശിക്കുകയും അന്തേവാസികൾക്കൊപ്പം വിവിധ കലാപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അന്തേവാസികൾക്ക് കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി.എം. ഹരീഷ് നേതൃത്വം നൽകി.