ഓച്ചിറ: സൈനിക പരിശീലനത്തിനിടയിൽ അന്തരിച്ച പേരൂർ പുത്തൻകളീക്കൽ വിഷ്ണുവിന്റെ പത്താമത് ചരമവാർഷിക ദിനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയുടേയും വിഷ്ണു മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടേയും വലിയകുളങ്ങര കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ആയുർവേദ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിന് മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. മിനികുമാരി, ഡോ. ആര്യ ആർ. കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.