national-public-school
തഴുത്തല നാഷണൽ പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച ക്യു ലീഗ് സീസൺ 2 ക്വിസ് മത്സരം ജില്ലാ സബ് കളക്ടർ അനുപം മിശ്രമ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തഴുത്തല പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച ക്യു ലീഗ് സീസൺ 2 ക്വിസ് മത്സരം ജില്ലാ സബ് കളക്ടർ അനുപം മിശ്ര ഉദ്ഘാടനം ചെയ്തു. ഡോ. നിതീഷ്, ക്വിസ് മാസ്റ്റർ ബിച്ചു സി. എബ്രഹാം എന്നിവർ നേതൃത്വം നൽകി. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീനത്ത് നിസ സ്വാഗതം പറഞ്ഞു. ജില്ലയിലെ 26 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് 250 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കുന്ന 3 ടീമുകൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. മൂന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കും സ്കൂളുകൾക്കുമായി ലഭിക്കുന്നത്.