കൊല്ലം: കേരള സംസ്ഥാന ഫാർമസി കൗൺസിലിന്റെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി ഹാളിൽ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാനും മുൻ ഫാർമസി കൗൺസിൽ മെമ്പറുമായ കെ. വരദരാജനാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. ഇത്തവണത്തെ ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയമായ സുരക്ഷിതവും, പ്രയോജനകരവുമായ മരുന്നുകൾ എല്ലാവർക്കും എന്നതാണ്. സംസ്ഥാന ഫാർമസി കൗൺസിൽ വൈസ് പ്രസിഡന്റ് ടി. സതീശൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഫാർമസി കൗൺസിൽ മെമ്പർ, വി.ജെ. റിയാസ് സ്വാഗതം ആശംസിച്ചു. മുതിർന്ന ഫാർമസിസ്റ്റുകളായ പി. ചാക്കോ, ലീലാമ്മ, വസന്തകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മാർട്ടിൻ ജോസഫ് (ഡ്രഗ് ഇൻസ്പക്ടർ, കൊല്ലം), മുഹമ്മദ് ഷഫീഖ് (പ്രിൻസിപ്പൽ, എ.എം. കോളേജ് ഓഫ് ഫാർമസി), ജി. ധന്യ (സംസ്ഥാന കമ്മിറ്റിയംഗം എൻ.ജി.ഒ.യു), പ്രാക്കുളം സുരേഷ് (പ്രസിഡന്റ്, കെ.പി.പി.എ), കെ.പി. സണ്ണി (കെ.പി.പി.എ ട്രഷറർ), സി. ബാലകൃഷ്ണൻ (മെമ്പർ, കെ.എസ്.പി.സി), നിമ്മി അന്നാപോൾ (മെമ്പർ, കെ.എസ്.പി.സി), യോഹന്നാൻ കുട്ടി (ജില്ലാ സെക്രട്ടറി, കെ.പി.പി.എ) എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഡോ. ശരത് ചന്ദ്ര ഷേണായി ,വി. ആർ. രാജീവ് എന്നിവർ ക്ലാസ്സെടുത്തു. കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അൻസാരി നന്ദി രേഖപ്പെടുത്തി.