kollam

കൊല്ലം: ശ്രീനാരായണ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് ഗുരുഗിഷ്യ സംഗമം നടക്കുമെന്ന് സംഘാടകസമിതി രൂപീകരണയോഗത്തിൽ തീരുമാനമായി. പ്രസിഡന്റ് ഡോ. എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സുവർണകുമാർ, പ്രിൻസിപ്പൽ ആർ. സുനിൽകുമാർ, ഡോ. സുഷമാദേവി, ഡോ. മായ, പ്രൊഫ. മാലിനി, പി.ബി. ഉണ്ണികൃഷ്ണൻ, ജി. അനിൽകുമാർ, പി.ബി വസന്തകുമാർ, രാജു കരുണാകരൻ, ഡോ. എൻ. ഷാജി, വി. യശ്പാൽ എന്നിവർ സംസാരിച്ചു.