photo
ഹിന്ദു എക്കണോമിക് ഫോറം കരുനാഗപ്പള്ളി ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന പ്രസിഡന്റ് രാജൻനായർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഹിന്ദു എക്കണോമിക് ഫോറം കരുനാഗപ്പള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന നേതാക്കളെ ആദരിച്ചു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസി‌ഡന്റ് രാജൻനായർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഡോ. വാസുദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ സോൺ പ്രസിഡന്റ് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യാതിഥികളെ പരിചയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പത്മഭൂഷൺ, സംസ്ഥാന ട്രഷറർ പി.വി.എൻ. മേനോൻ, ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി ഒ.ബി.സി സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻ, കരുനാഗപ്പള്ളി ചാപ്റ്റർ ട്രഷറർ ടി. ബാനർജി, വൈസ് പ്രസിഡന്റ് ഡി. രാജൻ, ഐ.പി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി മൈതാനം വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.