jagath
കെ.ആർ.ഡി.എസ്.എ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പളി: കേരള റവന്യു ഡിപ്പോർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഒക്ടോബർ 23, 24 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണയോഗം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജയകുമാർ, ആർ. സുഭാഷ്, എ. ഗ്രേഷ്യസ്, ജെ. ജയകൃഷ്ണപിള്ള, സുഗതൻപിള്ള, ഷാജി, ജി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ (രക്ഷാധികാരി) ജെ. ജയകൃഷ്ണപിള്ള, ആർ. സോമൻപിള്ള (ചെയർമാൻമാർ) എ.ആർ. അനീഷ് (ജനറൽ കൺവീനർ) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.