കുണ്ടറ: മുഖത്തല അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഭാഗമായി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ദേശീയ പോഷകാഹാര വാരാഘോഷം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജഗോപൻ അദ്ധ്യക്ഷത വഹിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുഗോപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വരദരാജൻ പിള്ള, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ജയശ്രീ, സുചിത്ര എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡോ. ഗോപകുമാർ ക്ലാസ് നയിച്ചു.