photo
തൊഴിൽ ഉറപ്പ് മേറ്റുമാർക്കുള്ള പരിശീലന പരിപാടി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ ഉദ്ഘാടനം ചെയ്യുന്നു. കില പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ സമീപം

ഓച്ചിറ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്ക് കൊട്ടാരക്കര കില ഇ.ടി.സിയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മേറ്റുമാർക്കാണ് പരിശീലനം. മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും എന്നതാണ് വിഷയം.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ നിർവഹിച്ചു. കില ഇ.ടി.സി പ്രിൻസിപ്പാൽ ജി. കൃഷ്ണകുമാർ പരിശീലന പരിപാടി വിശദീകരിച്ചു. ഫാക്കൽറ്റി അംഗങ്ങളായ എസ്. രമേശൻനായർ, ജി. മുരളീധരൻപിള്ള, ജോയിന്റ് ബി.ഡി.ഒ എൻ.എ. നാസർ, സി. ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.