അഞ്ചൽ: റോഡ് വക്കിൽ സ്കൂൾ ബസ് കാത്തുനിന്ന ആറ് വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. രക്ഷിക്കാനെത്തിയ ആൾക്കും കടിയേറ്റു. പുല്ലാഞ്ഞിയോട് പനയ്ക്കാമണ്ണിൽ സോണാലി ജോണിന്റെ മകൾ എഞ്ചലീന, പുല്ലാഞ്ഞിയോട് ലക്ഷം വീട്ടിൽ പ്രതീപ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. നിരവധി വളർത്ത് വളർത്ത് മൃഗങ്ങളും നായയുടെ ആക്രമണത്തിനിരയായി ഡോക്ടർ ജോയി ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ' നാട്ടുകാർ പിടികൂടിയ നായയെ ഇൻജക്ഷൻ നൽകിയ ശേഷം ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.