കൊല്ലം: കുട്ടികൾ ലഹരിയുടെ പ്രത്യാഘാതം തിരിച്ചറിഞ്ഞ് ബോധവൽക്കരിക്കപ്പെടുന്നതോടെ യുവതലമുറയ്ക്കും ഭാവി തലമുറയ്ക്കും സമൂഹത്തിനും നന്മയുണ്ടാകുമെന്നും കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ പറഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി എക്‌സൈസ് വകുപ്പ് രൂപീകരിച്ച 'വിമുക്തി' ബോധവത്കരണ വിഭാഗത്തിന്റെ ഭാഗമായി തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്‌കൂളിൽ രൂപികരിച്ച 'ഉണർവ്' ലഹരി വിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി അദ്ധ്യക്ഷത വഹിച്ചു. മുൻ റിട്ട. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും ലഹരിവിരുദ്ധ ഗാനവും ആലപിച്ചു. കൊല്ലം എക്‌സൈസ് ഇൻസ്‌പെക്ടർ മധുസൂദനൻ, ഇൻഫന്റ് ജീസസ് സ്‌കൂൾ ജൂനിയർ സെക്‌ഷൻ പ്രിൻസിപ്പൽ ഡോണാ ജോയി എന്നിവർ പങ്കെടുത്തു.