പത്തനാപുരം: കോൺഗ്രസ് നേതാവ് തലവൂർ പറങ്കിമാംമുകൾ മുകളുവിള വീട്ടിൽ അഡ്വക്കേറ്റ് ബേബി ബോസ് (51) നിര്യാതനായി. പുനലൂർ ബാറിലെ അഭിഭാഷകനാണ്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ ചെയർമാൻ.കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത്കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ.പ്രീത, മക്കൾ: ഫ്രെഡി, ഫിലോ. സംസ്കാരം പിന്നീട്.