school
പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി പ്രകാരം നഗരസഭയിലെ മണിയാർ ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ ആരംഭിച്ച നെൽകൃഷിയുടെ ഞാറ് നടീൽ പരിപാടി നഗരസഭ ചെയർമാൻ കെ.രാജശേഖരൻ കുട്ടികൾക്കൊപ്പം ഞാറ് നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ നഗരസഭയിലെ മണിയാർ ഗവ.യു.പി സ്കൂളിലെ വിദ്യാ‌ർത്ഥികൾ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നെൽക്കൃഷി ആരംഭിച്ചു.

അർക്കന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലും കർഷകനുമായ മണിയാർ സ്വദേശി സോമസുന്ദരൻപിളളയുടെ ഉടമസ്ഥതയിലുളള ഏരിച്ചിക്കൽ ഏലായിലെ ഒരു ഏക്കർ വയലിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സമീപത്ത് ഉമയെന്ന നെൽവിത്ത് നേരത്തെ പാകി പാകമാക്കിയിരുന്നു. തുടർന്ന് സോമസുന്ദരം പിള്ള തന്നെ നെൽവയൽ ഉഴുത് പാകമാക്കി നൽകുകയായിരുന്നു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ഞാറ് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു ബൈജു, പ്രഥമാദ്ധ്യാപകൻ സി. ജയപ്രകാശ്, കൃഷി ഓഫീസർ പ്രഭ, പി.ടി.എ പ്രസിഡന്റ് എം. സുദർശനൻ, ബി.ആർ.സി കോ ഓഡിനേറ്റർ സുനിൽ, എസ്. ശ്രീകുമാർ, ശശിപിള്ള, കർഷകനായ സോമസുന്ദരം പിള്ള തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.