amri

അമൃതപുരി: മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാമത് ജന്മദിനാഘോഷം പ്രമാണിച്ച് വിവിധ പദ്ധതികൾക്ക് തുടക്കമാവും.
66 വധൂവരന്മാരുടെ സമൂഹവിവാഹം നടക്കും. നാലു ലക്ഷം സ്ത്രീകൾക്ക് സാരി സമ്മാനമായി നൽകും.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച പ്ലാസ്റ്റിക് മാലിന്യ വിമുക്ത ഭാരതത്തിനായി അമൃതയും ഒത്തുചേരും
ആഴക്കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കരയുമായി ബന്ധം സ്ഥാപിക്കാൻ ഉതകുന്ന അമൃത തനതായി വികസിപ്പിച്ച 10 ഓഷ്യൻ നെറ്റുകൾ വിതരണം ചെയ്യും .
ഈ വർഷം 400 സൗജന്യ ഹൃദയശസ്ത്രക്രിയകൾക്കായി സാക്ഷ്യപത്രം നൽകും
പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലികഴിച്ച 40 സി. ആർ. പി എഫ് കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം കൈമാറും.
അതുല്യ പ്രതിഭകൾക്ക് നൽകിവരാറുള്ള അമൃതകീർത്തി പുരസ്‌കാരം സമ്മാനിക്കും.
2018ലെ പുരസ്‌കാരം കെ ബി ശ്രീദേവിക്കും 2019ലെ പുരസ്‌കാരം വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ളയ്ക്കും സമ്മാനിക്കും. സമ്മാനത്തുകയായ ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി നാനൂറ്റി അമ്പത്താറു രൂപയും സാക്ഷ്യപത്രവും ആർട്ടിസ്റ്റ് നമ്പൂതിരി രൂപപ്പെടുത്തിയ ശില്പവും കൈമാറും .

അമൃതവർഷം 66 നോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനത്തിനായി പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾക്കായി നൂറ് പേർക്ക് ഇ ഫോർ ലൈഫ് സ്‌കോളർഷിപ്പുകൾ നൽകും.
നിരാലംബരും നിസ്സഹായരുമായവരുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച അമൃത സ്‌കൂൾ ഓഫ് സസ്‌റ്റെയിനബിൾ ഡെവലെപ്‌മെന്റ് ആരംഭിക്കും.
അമൃതകുടീരം പദ്ധതി പ്രകാരം ഇതുവരെ അമ്പതിനായിരം വീടുകൾ ഭാരതമൊട്ടാകെ നിർമ്മിച്ച് നൽകിയിട്ടുണ്ട്.ഈ വർഷം കണ്ണൂരിൽ നിർമ്മിച്ച 12 വീടുകളുടെ താക്കോൽ ദാനം ഈ ചടങ്ങിനോടനുബന്ധിച്ച് നടക്കും.