sndp
മഹാ സമാധി ദിനാചരണത്തിന്റെ ഭാഗമായി നെല്ലിപ്പള്ളി ശാഖയിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് എ.ജെ.പ്രതീപ് ആത്മീയ പ്രഭാഷണം നടത്തുന്നു

പുനലൂർ: എസ്.എൻ.ഡി.പിയോഗം 3157-ാം നമ്പർ നെല്ലിപ്പള്ളി ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഉപവാസം, സമൂഹ പ്രാർത്ഥന, ആത്മീയ പ്രഭാഷണം, അന്നദാനം തുടങ്ങിയവ സംഘടിപ്പിച്ചു. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ എ.ജെ.പ്രതീപ് ആത്മീയ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സി.വി. അഷോർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ഹരിലാൽ, സെക്രട്ടറി സി.വി. സന്തോഷ്‌കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുശീലാ വിശ്വനാഥൻ, സെക്രട്ടറി രാധികാ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, ഉപവാസ സമാപനം എന്നിവ നടന്നു.