കൊട്ടിയം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സുനാമി ഫ്ലാറ്റ് പരിസരത്ത് ശുചീകരണം നടത്തി. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കുകയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ബി. ഷിബു ഉദ്‌ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ പ്രവീൺ ചന്ദ്രഹാസൻ, സ്റ്റാഫ് സെക്രട്ടറി കെ.ബി. കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.