nh
ദേശീയപാതാ വികസനത്തോടനുബന്ധിച്ച് ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

ചാത്തന്നൂർ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാത 66 നാലുവരിയാക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കല്ലുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി പരിശോധന ആരംഭിച്ചു. ഇത്തിക്കര പാലം മുതൽ കടമ്പാട്ടുകോണം വരെയുള്ള 11.7 കിലോമീറ്റർ സ്ഥലത്തെ സർവേ നടപടികൾ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. സുമീതൻപിള്ളയുടെ നേതൃത്വത്തിൽ തുടങ്ങി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ, സ്‌പെഷ്യൽ തഹൽസീദാർ ബി. അനിൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ എസ്. ഉണ്ണികൃഷ്ണൻ പിള്ള, സ്‌പെഷ്യൽ റവന്യൂ ഇൻസ്‌പെക്ടർമാരായ ഷാജി വർഗീസ്, പി. മനു, ഹെഡ് സർവേയർമാരായ ജെ. രാധാകൃഷ്ണൻ നായർ, കെ. ഹഷീർ, ലെയ്സൺ ഓഫീസർ റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.