shakthi
ശക്തികുളങ്ങര ബസ്‌ സ്റ്റാൻഡും പരിസരവും വൃത്തിയാക്കുന്ന ശക്തികുളങ്ങര സെന്റ് ജോസഫ്‌ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ

കൊല്ലം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ശക്തികുളങ്ങര സെന്റ് ജോസഫ്‌ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ ശക്തികുളങ്ങര ബസ്‌ സ്റ്റാൻഡിലും പരിസരത്തും ശുചീകരണവും മാലിന്യസംസ്കരണവും നടത്തി. ശക്തികുളങ്ങര രണ്ടാം വാർഡ്‌ കൗൺസിലർ മീനാകുമാരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേരിക്കുട്ടി, പി.ടി.എ പ്രസിഡന്റ്‌ ജോൺബ്രിട്ടോ, എൻ.സി.സി ഓഫീസർ ഡേവിഡ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.