agriculture
വെളിയം നെടുവണ ഏലായിൽ പാടശേഖര സമിതിയുടെയും വെളിയം കൃഷിഭവന്റെയും സഹകരണത്തോടെ നടന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതി വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ ഞാറ് നട്ട് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: സംസ്ഥാന കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന "പാഠം ഒന്ന് പാടത്തേക്ക് " എന്ന പദ്ധതിക്ക് വെളിയം കൃഷിഭവന്റെ നേതൃത്വത്തിൽ തുടക്കമായി. വെളിയം ഗ്രാമപഞ്ചായത്തിലെ നെടുവണ ഏലായിൽ പാടശേഖര സമിതിയുടെ സഹകരണത്തോടെ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത് പ്രസിഡന്റ് ഷൈല സലിംലാൽ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു.

വെളിയം കൃഷി ഓഫീസർ സ്നേഹ എസ്. മോഹൻ സ്കൂൾ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗവ.എൽ പി.എസ് വെളിയം വെസ്റ്റ്, ഗവ. എൽ.പി.എസ് പാലക്കോട്, സെന്റ് ആന്റണി സ്കൂൾ നടുക്കുന്ന് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പദ്ധതിയിൽ പങ്കാളികളായി. കൊട്ടാരക്കര കൃഷി അസി. ഡയറക്ടർ ലൂയിസ് മാത്യു, വെളിയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പവിഴവല്ലി, വാർഡ് അംഗങ്ങളായ അജീഷ, ഓമന ശ്രീധരൻ, പാടശേഖര സമിതി സെക്രട്ടറി സഹദേവൻ വയൽക്കര, കാർഷിക കർമസേന കോ ഓർഡിനേറ്റർ ഷിബു, കൃഷി അസിസ്റ്റുമാരായ അജയകുമാർ. വിപിൻ കർഷക പ്രധിനിധികളായ പ്രസാദ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.