കുന്നത്തൂർ: കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് അനുവദിച്ച കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ഗീതാകുമാരി, രേണുക, വസന്തകുമാരി, അസി. സെക്രട്ടറി പി. പ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ പത്മജ എന്നിവർ പങ്കെടുത്തു.