കൊല്ലം: എൻ.സി.സി. കൊല്ലം ഗ്രൂപ്പിന്റെ അധീനതയിലുള്ള 7 കേരളാ ബറ്റാലിയന്റെ നേതൃത്വത്തിൽ കൊട്ടിയം ശ്രീനാരായണാ പോളിടെക്‌നിക് കോളേജിൽ നടക്കുന്ന 10 ദിവസത്തെ ഗ്രൂപ്പ് ലെവൽ മത്സരത്തിന് വേണ്ടിയുള്ള സെലക്ഷനും ട്രെയിനിംഗ് ക്യാമ്പും ഇന്ന് സമാപിക്കും.
ക്യാമ്പ് നടത്തിപ്പിന് നേതൃത്വം നൽകി കൊല്ലം ഗ്രൂപ്പ് കമാൻഡർ രജീത് റാണ ക്യാമ്പ് സന്ദർശിച്ചു. കോളേജ് പ്രിൻസിപ്പൽ വി. അജിത്, 7 കേരളാ ബറ്റാലിയൻ കമാൻഡർ കേണൽ എം.എൽ. ശർമ്മ, കേണൽ കെ.എം. ഭഗവത്, കേണൽ ശ്രീകൃഷ്ണ, ക്യാപ്ടൻ സനിൽകുമാർ, ക്യാപ്ടൻ ശ്യാം കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ക്യാമ്പിൽ ഡ്രിൽ, കലാപരിപാടികൾ, ഫയറിംഗ്, ബെസ്റ്റ് കേഡറ്റ് തുടങ്ങിയവയ്ക്കു വേണ്ടിയുള്ള ട്രെയിനിംഗും സെലക്ഷനും നടത്തും. കേഡറ്റുകളെ വരുന്ന റിപ്പബ്ലിക്ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.