paravur
പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പതിനാലാമത് ദേവരാജ സംഗീത അവാർഡ് മത്സരത്തിന്റെ പ്രാഥമിക മത്സരം പരവൂർ എസ്. എൻ. വി. ആർ. സി. ബാങ്ക് ഓഡിറ്റോറിയത്തിൽ പരവൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആർ. ഷീബ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പതിനാലാമത് ദേവരാജസംഗീത അവാർഡിനുള്ള പ്രാഥമിക മത്സരം ഇന്നലെ പരവൂർ എസ്. എൻ. വി. ആർ. സി. ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. രാവിലെ 9ന് പരവൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ആർ. ഷീബ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിൽ വനിതാ -പുരുഷ വിഭാഗങ്ങളിലായി 7പേർ വീതം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ഓർക്കസ്ട്രയോടൊപ്പമുള്ള ഫൈനൽ റൗണ്ട് മത്സരം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും
ഇന്നലെ നടന്ന പരവൂർ കൊച്ചുഗോവിന്ദനാശാൻ മെമ്മോറിയൽ മൃദംഗമത്സരത്തിൽ കൊല്ലം കടപ്പാക്കട വൃന്ദാവൻ നഗർ 175 -ൽ അബിൻ അനീഷ് ഒന്നാം സമ്മാനവും കൊല്ലം മുളങ്കാടകം നാരായണാലയത്തിൽ വെങ്കിടേഷ് മല്ലൻ രണ്ടാം സമ്മാനവും കരസ്ഥമാക്കി