ഓയൂർ: മൈലോട് ടി.ഇ.എം.വി.എച്ച്.എസ് ജെ.ആർ.സി യൂണിറ്റിന്റെയും സംസ്കൃതം ക്ലബിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വീട്ടിൽ നട്ടുവളർത്തിയ ഔഷധ സന്ധ്യങ്ങളുടെയും നാടൻ പച്ചക്കറികളുടെയും ഫലവർഗ്ഗങ്ങളുടെയും പുഷ്പങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് വി.എസ്. സുഷമ്മ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എസ്.ഡി. സജു അദ്ധ്യക്ഷത വഹിച്ചു. എൽ.പി വിഭാഗം മേധാവി ബാലചന്ദ്രൻ, ജെ.ആർ.സി ഇൻചാർജ് സൂസൻ, സംസ്കൃതം അദ്ധ്യാപിക ശ്രീലത എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീത നന്ദി പറഞ്ഞു. പ്രദർശനത്തിന് ശേഷം ഔഷധ സന്ധ്യങ്ങൾ കുട്ടികൾ തന്നെ സ്കൂളിലെ ജൈവ വൈവിദ്ധ്യ പാർക്കിൽ നട്ട് പിടിപ്പിച്ചു.