കരുനാഗപ്പള്ളി: കേരള എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളി പുതുമണേൽ ആഡിറ്റോറിയത്തിൽ തുടക്കമായി. രാവിലെ 9 ന് സമ്മേളന നഗറിൽ അസോസിയേഷൻ ജില്ലാ പ്രസഡന്റ് ജെ.സുനിൽ ദോസ് പതാക ഉയർത്തി. വൈകിട്ട് 4 ന് ആരംഭിച്ച പൊതു സമ്മേളനം ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ആർ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.രവി, എം.അൻസാർ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, ഷിബു.എസ്.തൊടിയൂർ, ബിന്ദു ജയൻ, നീലികുളം സദാനന്ദൻ, പുത്തൻമഠത്തിൽ സുരേഷ്, ബി.ടി.ശ്രീജിത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രദീപ് വാര്യത്ത് എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ആരംഭിക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.