photo
ചവറ കെ.എം.എം.എൽ ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ചിറ്റൂർ പൗരസമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചവറ കെ.എം.എം.എൽ ഫാക്ടറി പടിക്കൽ കഴിഞ്ഞ 60 ദിവസമായി നടത്തുന്ന സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സമരത്തിന് പിൻതുണയുമായി ഇന്നലെ പുലർച്ചെ 4ന് എത്തിയ പ്രവർത്തകർ കമ്പനിയുടെ 4 ഗേറ്റുകളും ഉപരോധിച്ചു. ഇതോടെ ജീവനക്കാർക്ക് പുറത്തേക്കും അകത്തേക്കും കടക്കാനായില്ല.

വിവരമറിഞ്ഞെത്തിയ ചവറ പൊലീസ് ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. അരുൺരാജ്, മണ്ഡലം പ്രസിഡന്റ് ശരത് പട്ടത്താനം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അതുൽ, ജോയി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതോടെ പ്രതിഷേധം കനത്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് വിട്ടയച്ചു. തുടർന്ന് പ്രധാന ഗേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ശരത് പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. കോലത്ത് വേണുഗോപാൽ, ഇ. യൂസഫ് കുഞ്ഞ്, സന്തോഷ് തുപ്പാശ്ശേരിൽ, ആർ. അരുൺരാദ്, കോഞ്ചേരി ഷംസുദ്ദീൻ, മോസിൻ, മുല്ലശ്ശേരി ഗോപാൻ, സുരേഷ് കുമാർ, ജയചന്ദ്രൻ, കിഷോർ അമ്പലക്കര തുടങ്ങിയവർ പ്രസംഗിച്ചു.