ksrtc-accident
അമ്മച്ചിവീട് താമരത്തോട്ടത്ത് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയ കെ.എസ്.ആർ.ടി.സി ബസ്

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിടിച്ച് വീടിന്റെ ഗേറ്റും മതിലും തകർന്നു. അമ്മച്ചിവീട് താമരത്തോട്ടം ആനന്ദവല്ലീശ്വരം നഗറിൽ ഷംസുദ്ദീൻ കോയയുടെ വീടിന്റെ ഗേറ്റും മതിലുമാണ് തകർന്നത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് മതിലിൽ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമിതമായി യാത്രക്കാരെ കയറ്റിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസെത്തി വാഹനം വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. യാത്രക്കാർക്കാർക്കും പരിക്കില്ല. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഷംസുദ്ദീൻ കോയ പറഞ്ഞു.