കുണ്ടറ: കഴിഞ്ഞ ദിവസത്തെ മഴയിൽ കുണ്ടറയിൽ റോഡുകൾക്ക് കുറുകെ മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലായി. നാന്തിരിക്കൽ തീരദേശ റോഡിലും കുമ്പളം ഓണമ്പലം റോഡിലും മരങ്ങൾ വീണു. പടപ്പക്കര പള്ളിക്ക് സമീപം ആഞ്ഞിലിമരം വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വീണു. ഏഴാംകുറ്റിയിൽ റെയിൽവേ റോഡിലേക്ക് കാറ്റാടിമരം വീണ് സമീപത്തെ വീടിന്റെ മതിലിനും വൈദ്യുതി ലൈനിനും തകരാറുണ്ടായി. കൊല്ലം തേനി ദേശീയപാതയിൽ പെരിനാട് കാപ്പക്സ് ഫാക്ടറിക്ക് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മരംവീണു. വെളുപ്പിന് 3.30നും നാലിനുമിടയിലാണ് മരങ്ങൾ വീണത്.