കൊട്ടാരക്കര: മുൻവൈരാഗ്യത്തിന്റെ പേരിൽ പോരേടം സ്വദേശിയും അയൽവാസിയുമായ സൈഫുദ്ദിൻ എന്ന യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ചടയമംഗലം പോരേടം മുട്ടത്തുകോണം ചരുവിള പുത്തൻവീട്ടിൽ ഷൈനാണ്(30) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മുൻവൈരാഗ്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഷൈൻ സെയ്ഫുദ്ദീനെ മർദ്ദിച്ചും വാഹനമിടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സൈഫുദ്ദീന്റെ ഇടതുകൈക്കും വലതു കൈവിരലിനും പൊട്ടലേറ്റു. ചടയമംഗലം ഇൻസ്‌പെക്ടർ സജു എസ്.ദാസ്, എസ്.ഐ ശരലാൽ എ.എസ്.ഐ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.