കൊട്ടാരക്കര: അമ്പലത്തുംകാല കിഴക്കേവീട്ടിൽ കെ.ജോർജിന്റെ (റിട്ട. അദ്ധ്യാപകൻ, ഡി.വി.യു.പി.എസ്, നെടുവത്തൂർ) ഭാര്യ കെ.കുഞ്ഞമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമ്പലത്തുംകാല യാക്കോബായ് ബുർധാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസ്സി ജോർജ് (റിട്ട. പ്രഥമാദ്ധ്യാപിക, സെന്റ് ജോർജ് ആശ്രമം യു.പി.എസ്, ചായലോട്), രാജി ജോർജ് (അദ്ധ്യാപിക, ഡി.വി.യു.പി.എസ്, നെടുവത്തൂർ), ജോളി ജോർജ് (അദ്ധ്യാപിക, സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, പത്തനാപുരം), ജോൺസൺ.കെ.ജോർജ് (പ്രഥമാദ്ധ്യാപകൻ എം.കെ.എൽ.എം,എച്ച്..എസ്.എസ്.കണ്ണനല്ലൂർ). മരുമക്കൾ: പി. തോമസ്, കെ. തോമസ്, പി.പി. ജോൺസൺ (പ്രിൻസിപ്പാൾ, സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്.പത്തനാപുരം), സിമി ജേക്കബ്ബ് (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്, പുത്തൂർ).